Saturday, August 3, 2019

രാഘവന്‍ മാഷ്‌ ഒരു അവധിക്കു ശേഷം സംഗീത സംവിധാനത്തിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത ഈയിടെയാണ് ചാനലുകള്‍ ആഘോഷം ആക്കിയത് . അദ്ദേഹത്തിന്റെ trademark എന്ന നിലയില്‍ ഇപ്പോഴും 'കായലരികത്ത്' എന്ന ഗാനമാണ് എപ്പോഴും നമ്മള്‍ കേട്ടത് അല്ലെങ്ങില്‍ കേട്ട് കൊണ്ടിരിക്കുന്നത്.

എന്നാല്‍ മഞ്ഞണി പൂനിലാവ്‌ , നാഴിയുരി പാല് കൊണ്ട്, മഞ്ജുഭാഷിണി , ഉണരുണരൂ, നാളികേരത്തിന്റെ
നാട്ടിലെനിക്കൊരു, കരിമുകില്‍ കാട്ടിലെ, ശ്യാമ സുന്ദര പുഷ്പ്പമേ, നീലമല പൂങ്കുയിലേ തുടങ്ങിയ ഗാനങ്ങളൊക്കെ സംഭാവന ചെയ്ത മാഷിനു ഒറ്റ പാട്ടിറെ പേരിലുള്ള identity നല്‍കുന്നത് തീര്‍ത്തും അവഗണന
തന്നെ ആണ്.

അദ്ദേഹം 1983 ല്‍ സംഗീത സംവിധാനം ചെയ്ത ഒരു ചിത്രത്തിന് സിനിമ കൊട്ടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള രാശി ഉണ്ടായില്ല.
ഈയിടെ ചിത്രം കണ്ടപ്പോള്‍ അതിനുള്ള യോഗ്യത തന്നെ ചിത്രത്തിന് ഉണ്ടെന്നു ഫീല്‍ ചെയ്തില്ല എന്നത് വേറെ കാര്യം. പക്ഷെ ഇന്നത്തെ പല കൂതറ (ക്ഷമിക്കണം അതിലും താഴെ നില്‍ക്കുന്ന മറ്റൊരു പ്രയോഗം കിട്ടിയില്ല) ചിത്രങ്ങളെക്കാളും ദേദമായിരുന്നു കടമ്പ എന്നുള്ളത്  മറ്റൊരു സത്യം.

Music  Director  കെ രാഘവന്‍
Lyricist(s) തിക്കോടിയന്‍
Year : 1982  
Singer(s) കെ രാഘവന്‍ ,സി ഒ ആന്റോ,കോറസ്

അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
(അപ്പോളും)

കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റു മൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്
(അപ്പോളും)

മേലേക്കാവിലെ വേലകാണാന്‍
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്നു്
(അപ്പോളും)

പൂതികൊണ്ട് മുടിചീകിവച്ച് പെണ്ണ്
പിന്നെ കാതില് കൈതോല തിരുകിവെച്ച്
കല്ലേം മാലേം മാറിലണിഞ്ഞ്
തുള്ളിച്ചൊപ്പരം പെണ്ണ് നടന്നു്
(അപ്പോളും)

നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
(അപ്പോളും)


ഈ ചിത്രത്തിന് വേണ്ടി പ്രശസ്ത നോവലിസ്റ്റ്‌ ആയ തിക്കോടിയന്‍ ആദ്യവും അവസാനവുമായി തൻ്റെ  തൂലിക ഒരു സിനിമ ഗാനത്തിന് വേണ്ടി ചലിപ്പിച്ചു. നാടന്‍ പാട്ടുകള്‍ എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് കലാഭവന്‍ മണിയും പിന്നെ കോമര വേഷത്തില്‍ ചെണ്ട കൊട്ടി നൃത്തം വെച്ച് പാര്‍ട്ടി സമ്മേളനത്തില്‍ പാടുന്ന ചിലരെയുമാണ്  ഓർമ്മ  വരിക. ഇപ്പോഴും ജീവിച്ചിരിക്കുന്ന രാഘവന്‍ മാഷിന്റെ ഈ പാട്ടിനോളം പോന്ന ഒറ്റ നാടന്‍ പാട്ടും പില്‍കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് തറപ്പിച്ചു പറയാന്‍ കഴിയും.

ഈ ഗാനം യേശുദാസിന് വേണ്ടി കമ്പോസ് ചെയ്തതാണെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഗാനത്തിന്റെ folk  ടച് കുറച്ചു കൂടെ പ്രാകൃതമായ രാഘവന്‍ മാഷിന്റെ തന്നെ ശബ്ദത്തില്‍ ആണ് ചേരുക എന്ന് സംവിധായകന് തോന്നിയത്രേ. ആ ബുദ്ധി ഏറ്റു എന്ന് തന്നെ വേണം കരുതാന്‍ .

വാല്‍കഷ്ണം : വാര്‍ദ്ധക്ക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന രാഘവന്‍ മാഷിനു ദീര്‍ഘായുസ്സ് നേരാന്‍ മനസ്സ് അനുവദിക്കുന്നില്ല. ക്ഷമിക്കുക.