Wednesday, February 2, 2011

പുതിയ തലമുറ

നല്ല ഒഴുക്കുള്ള melody . ജാനകിയമ്മയുടെ ശബ്ദം. വാദ്യ മേളങ്ങളുടെ ഘോഷം ഒട്ടുമേ ഇല്ല. അര്‍ത്ഥ പൂര്‍ണമായ വരികള്‍ . ഈ പാട്ട് കേട്ടാല്‍ ആരും സംശയിക്കും ദേവരാജന്‍ മാഷ്‌ കമ്പോസ് ചെയ്തതാണോ എന്ന് . പക്ഷെ ദേവരാജന്‍ മാഷുടെ ശിഷ്യന്‍ അദ്ദേഹത്തിന്റെ രീതി അനുകരിക്കാന്‍ തുടങ്ങിയിരുന്നു.

പുതു തലമുറയില്‍ രവീന്ദ്രന്‍  മാഷിൻ്റെ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഒരേ ഒരു സംഗീത സംവിധായകനെ നമുക്ക് ചൂണ്ടി കാണിക്കാന്‍ ഉള്ളു - തീര്‍ച്ചയായും ജോണ്‍സന്‍ മാഷ്‌ തന്നെ. ദേവരാജന്‍ മാഷുടെ സ്ക്കൂളിൽ  നിന്ന് പയറ്റി ഇറങ്ങി സംഗീതത്തിനു (പശ്ചാത്തല സംഗീതത്തിനു) മലയാളത്തിലേക്ക് ദേശിയ പുരസ്ക്കാരം  ആദ്യമായി വാങ്ങി കൊണ്ട് വന്ന ബഹുമതി ജോൺസൻ മാഷിന്  മാത്രം സ്വന്തം.

ജോണ്‍സന്‍ മാഷ്‌ സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത് 1981 ല്‍ ആയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന് ഒരു വലിയ വഴിത്തിരിവ് കിട്ടാന്‍ ഒരു വര്‍ഷം കൂടെ കാത്തിരിക്കേണ്ടി വന്നു. "ഇത് ഞങ്ങളുടെ കഥ" എന്നാ ചിത്രത്തിന് വേണ്ടി P ഭാസ്കരന്‍ മാഷുടെ വരികള്‍ക്ക് ഒരു ദേവരാജന്‍ ടച്ച്‌ കൊടുത്തായിരുന്നു ജോണ്‍സന്‍ മാഷ്‌ വരവറിയിച്ചത്.

Musician Johnson (ജോണ്‍സണ്‍ )
Lyricist(s) P Bhaskaran (പി ഭാസ്കരന്‍ )
Year 1982
Singer(s) S Janaki (എസ് ജാനകി )
Raga(s) Used Kaapi (കാപ്പി )


സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ ?
കണ്ണുനീര്‍ക്കുടം തലയിലേന്തി
വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
സ്വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ ?


വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.... എന്നെപ്പോലെ....
സ്വര്‍ണ്ണമുകിലേ....


വര്‍ഷസന്ധ്യാ.....ആ.....
വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.. എന്തിനായ് നീ
മൂടിവയ്പൂ ജീവനില്‍ ജീവനില്‍
സ്വര്‍ണ്ണമുകിലേ......
സ്വര്‍ണ്ണമുകിലേ......



രുദ്രവീണ എന്ന ഉപകരണം മലയാള സംഗീത സിനിമ ശാഖയില്‍ വളരെ അപൂര്‍വമായെ ഉപയോഗിച്ച് കണ്ടിട്ടുള്ളു. ഈ പാട്ടിന്റെ BGM ല്‍ ഈ ഉപകരണം വളരെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു. സിനിമ ഇത് വരെ കാണാത്തതിനാൽ ഗാന സന്ദർഭം എന്താണെന്ന് വ്യക്തമല്ല .

എന്നിരുന്നാലും രണ്ടാം ചരണത്തിലേക്ക് ആസ്വാദകനെ പിടിച്ചിരുത്തി ഞെട്ടിച്ചു കളയുന്ന രീതിയിലുള്ള ആലാപനം‌ ആണ് ജാനകിയമ്മ നടത്തിയത്. ഈ portion  ഗാനമേളകളില്‍ കേള്‍ക്കുമ്പോള്‍ ഒരിക്കലും വ്യക്തതയോടെ കേട്ടതായി ഓര്‍ക്കുന്നില്ല. അത് പോലെ തന്നെ ശ്രദ്ധേയമാണ് ഗാനത്തില്‍ ജാനകിയമ്മ നല്‍കുന്ന തേങ്ങല്‍ - unparalleled .

വാല്‍കഷ്ണം : ജോൺസൻ മാഷിന്  വിഷാദ രോഗം പിടിപെട്ടതും പിന്നീട് മലയാള സിനിമയിൽ ഏകദേശം 13 വർഷത്തോളം സജീവമല്ലാതെ ഇരുന്നതും പിന്നീട് ചാനലുകളിൽ ഇന്റർവ്യൂ കൊടുത്തും റിയാലിറ്റി ഷോ ജഡ്ജ് ചെയ്തും ജീവിച്ചു പോയതും , പിന്നീടുള്ള അകാലമരണവും അതിനു ശേഷം അദ്ദേഹത്തിന്റെ മകനും മകളും മരണമടഞ്ഞതും ഒരു ഗാനാസ്വാദകൻ എന്ന നിലക്ക് ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ദുർവിധിയാണ് . 

1 comment: