Tuesday, September 21, 2010

ഉദ്ദേശം

ഏതൊരു പുസ്തകത്തിനും ഒരു അവതാരിക എന്ന പോലെ ആവട്ടെ എന്റെ ആദ്യത്തെ പോസ്റ്റ്. ഗാനസല്ലാപം എന്ന പേരു സൂചിപ്പിക്കും പോലെ ഞാന്‍ മലയാള ഭാഷയിലെ വിഖ്യാതാവും അവിഖ്യാതാവും ആയ ഗാനങ്ങളെ കീറിമുറിച്ചു അവലോകനം ചെയ്യാന്‍ ഉള്ള ഒരു ശ്രമം ആണ് നടത്തുന്നത്‌. ഒരു സാധാരണ മലയാളിയുടെ ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ ചെറുതല്ലാത്ത സ്വാധീനം നല്‍കുന്നുണ്ട്‌ എന്നു വിശ്വസിക്കുന്ന ഞാന്‍ തിരഞ്ഞെടൂതിരിക്കുന്നത്‌ 1980 മുതല്‍ ഇങ്ങോട്ട്‌ ഉള്ള ഗാനങ്ങള്‍ ആണ്. അതിനുള്ള കാരണം ഞാന്‍ ജീവിക്കിരിക്കുന്ന കാലഘട്ടം ഇതായത്‌ കൊണ്ട്‌ മാത്രം ആണ്. പാട്ടുകളെ നെഞ്ചോടു അടുപ്പിച്ചു കേള്‍ക്കുന്ന ഏതൊരു ബ്ലോഗ്ഗേര്‍ക്കും എന്റെ അഭിപ്രായത്തെ എതിര്‍ക്കാനും വേണമെങ്കില്‍ ഒന്നു പൊട്ടിക്കാനും ഉള്ള സ്വാതന്ത്ര്യം ഇതാ ഞാന്‍ തന്നിരിക്‌യൂന്നു. എല്ലാ മാന്യ ബൂലോകരുടെയും സഹായ സഹകരണങ്ങളും പ്രതീക്ഷിച്ച് കൊണ്ട്‌ .
സ്നേഹപൂര്‍വം
പകല്‍മാന്യന്‍

2 comments:

  1. വിശ്വനെ ഒന്ന് എതിര്‍ത്ത് കളയാം എന്ന് തന്നെ വിചാരിച്ചു ഞാന്‍ ആ വീഡിയോ ഒന്ന് കണ്ടു.. പറയട്ടെ..കൂട്ടത്തില്‍ വരികള്‍ മോശമാണെന്ന് എനിക്ക് തോന്നുന്നില്ല. അലങ്കാരവും വൃത്തവും വിശകലനം ചെയ്തു അഭിപ്രായം പ്രകടിപ്പിക്കാന്‍ ഉള്ള നോളെജ് ബേസ് കയ്യിലില്ല. "മിഴിയോരം" എന്ന് തുടങ്ങുന്ന ഒരു ഗാനമായിട്ടാണ് പ്രേക്ഷകര്‍ ഈ പാട്ട് ഇന്നും ഓര്‍മിക്കുക എന്നാണെനിക്കു തോന്നുന്നത്.

    ReplyDelete